കെ. കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി ഇടതു സ്ഥാനാര്‍ത്ഥി സരിന്‍, ”ആരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ല”

തൃശൂര്‍: കെ. കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍. രാവിലെ എട്ടരയോടെയാണ് തൃശൂരിലെ പത്മജ വേണുഗോപാലിന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ സരിന്‍ എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് ഇവിടെ എത്തുന്ന രീതിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് സരിനും സ്വീകരിച്ചത്.

ഉള്ളില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോഴുമുള്ളതിനാലാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ വന്നതെന്ന് സരിന്‍ പ്രതികരിച്ചു. ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് ലീഡറുടെയും പ്രിയപത്‌നി കല്യാണിക്കുട്ടിയമ്മയുടെയും അടുത്ത് എത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാണ് തനിക്ക് ബോധ്യമായതെന്നും സരിന്‍ തുറന്നു പറഞ്ഞു. മാത്രമല്ല, സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ഇവിടേക്ക് വരുന്നതില്‍ നിന്ന് ആരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ലെന്നും സരിന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide