
ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പാലക്കാട് കറസ്‌പോണ്ടന്റ് വടക്കന്തറ തരവനാട്ട് ലൈന്‍ ഇന്ദീവരത്തില്‍ എ സതീഷ് ബാബു അന്തരിച്ചു. 61 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
പാലക്കാട്ടെ കര്‍ഷക ജീവിതത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ സതീഷ്ബാബുവിന്‌റേതായി ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ അനുഭവിച്ച പ്രതിസന്ധികളും ദുരിതങ്ങളും പുറത്തുകൊണ്ടുവരാനും കടക്കെണിയില്‍പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കര്‍ഷകരുടെ ജീവിതാവസ്ഥകളുമെല്ലാം അദ്ദേഹം വാര്‍ത്തകളാക്കി പുറത്തെത്തിച്ചു. അട്ടപ്പാടിയിലെ ആദിവാസി ദുരിതജീവിതവും നവജാത ശിശു മരണവുമെല്ലാം പുറത്തെത്തിയത് കൂടുതലും സതീഷിന്‌റെ വാര്‍ത്തകളിലൂടെയായിരുന്നു.
Satheesh babu Obit













