
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ അദാനിക്ക് ആശ്വാസമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി അദാനി തന്നെ രംഗത്ത്.
കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്നാണ് അദാനി പ്രതികരിച്ചത്. മാത്രമല്ല, അനുകൂല വിധി പറഞ്ഞ സുപ്രീം കോടതിയുടെ തീരുമാനത്തെയും അദാനി പ്രശംസിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടില്‍ ഇടപെടാനുള്ള അധികാരം പരിമിതമാണെന്ന് പറഞ്ഞാണ് കോടതി അദാനിക്ക് അനുകൂല വിധി നല്‍കിയത്.
Tags: