
റിയാദ്: സൗദിയില്‍ ഇനിമുതല്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് കൈവശം വെയ്ക്കുന്ന സ്പോണ്‍സേഴ്‌സിന് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. തടവ് ശിക്ഷയ്ക്ക് പുറമേ പത്ത് ലക്ഷം സൗദി റിയാല്‍ പിഴയുമടക്കേണ്ടി വരും. പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ ഉടമയ്ക്ക് മാത്രമാണ് അവകാശം. വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമപരിഷ്‌കരണം വന്നിരിക്കുന്നത്.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ കൈവശംവയ്ക്കുന്നത് സൗദി നിയമപ്രകാരം മനുഷ്യക്കടത്ത് എന്ന നിലയില്‍ കുറ്റകൃത്യമാണെന്ന് സൗദി അഭിഭാഷകനായ സെയ്ദ് അല്‍ ഷഅ്ലാന്‍ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി. 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.