
റിയാദ്: 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ തന്നെയായിരിക്കുമെന്ന് ഏതാണ്ടുറപ്പായി. ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നീക്കങ്ങള്‍ വിജയം കാണുന്നതിനടുത്താണ്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളും വേദിക്കായി ശ്രമിച്ചെങ്കിലും സൗദിക്കാണ് സാധ്യത കൂടുതൽ. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സൗദി നേടിയത്. ശനിയാഴ്ച പുറത്തുവിട്ട മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ 500ല്‍ 419.8 സ്കോറും സൗദി നേടി.
2030, 2034 ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഡിസംബര്‍ 11ന് ഫിഫ പ്രഖ്യാപിക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സൗദിയിൽ ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന്‍ നടത്തിയെങ്കിലും ഫിഫ ഇത്തരം ആരോപണങ്ങള്‍ തള്ളുകയായിരുന്നു. കൂടാതെ സൗദിയിലെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍/ ലീഗ് സീസണുകളും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു.
എന്നാല്‍ സൗദിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ പരിപാലിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ഗുണകരമായ സംഭാവനകള്‍ നല്‍കുമെന്നും ഫിഫ വിലയിരുത്തി. റമദാന്‍ മാസവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് ഷെഡ്യൂള്‍ തയാറാക്കുക.
Saudi Arabia to be host 2034 Fifa WC