‘മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ’ കോഴിക്കോട് ‘സേവ് ബി.ജെ.പി പോസ്റ്ററുകള്‍

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തില്‍ പോസ്റ്ററുകള്‍. സേവ് ബി.ജെ.പി എന്ന തലക്കെട്ടോടെയാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ബി.ജെ.പിയില്‍ കുറുവാ സംഘമുണ്ടെന്നാണ് പോസ്റ്ററില്‍ ആരോപിച്ചിരിക്കുന്നത്. വി മുരളീധരന്‍, കെ. സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവരാണ് കുറുവാ സംഘമെന്നും നേതൃത്വത്തെ മാറ്റി ബി.ജെ.പിയെ രക്ഷിക്കണമെന്നുമാണ് ആവശ്യം.

കയ്യെഴുത്തിലൂടെ തയ്യാറാക്കിയ പോസ്റ്ററുകള്‍ ഇന്ന് രാവിലെ മുതലാണ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, പാലക്കാട് തോല്‍വിയില്‍ ബിജെപി അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ സുരേന്ദ്രന്‍ മാറില്ലെന്ന് വൃക്തമാക്കുന്നത്. പിന്നാലെ ബി.ജെ.പിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം എത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide