ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ കര്‍ശനമായ ഉത്തരവ് പാലിച്ചുകൊണ്ട് എസ്ബിഐ ചൊവ്വാഴ്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി വിവരം.

എസ്ബിഐ പങ്കിട്ട വിവരങ്ങള്‍ മാര്‍ച്ച് 15 ന് വൈകുന്നേരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്നലെ തള്ളുകയും മാര്‍ച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതിന്‍പ്രകാരമാണ് ഇന്ന് പ്രവൃത്തി സമയം അവസാനിക്കുംമുമ്പ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.

ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട്, ഉത്തരവ് അനുസരിക്കാത്തതിന് എസ്ബിഐയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ സമയബന്ധിതമായി പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

sbi on Tuesday submitted the data of Electoral Bonds to the Election Commission of India

More Stories from this section

family-dental
witywide