
ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബാബാ രാംദേവിനെതിരെ സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ നൽകിയ കാരണംകാണിക്കൽ നോട്ടീസ് അവഗണിച്ച രാംദേവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബാബ രാംദേവിനൊപ്പം തന്നെ പതഞ്ജലി എം ഡി ആചാര്യ ബാൽ കൃഷ്ണനോടും നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന കേസിലാണ് ഇരുവരോടും നേരിട്ട് ഹാജരാകൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി.
SC orders Baba Ramdev, Acharya Balkrishna to appear personally in contempt case over Patanjali ads












