കലോത്സവത്തിന് സമാപനം; 23 വര്‍ഷത്തിനു ശേഷം കലാകിരീടം തിരിച്ചു പിടിച്ച് കണ്ണൂര്‍

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാമതെത്തി കണ്ണൂര്‍. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാമതെത്തിയത്. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ല്‍ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂര്‍ ഏറ്റവും ഒടുവില്‍ കലാകിരീടം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്.

പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്. തൃശൂര്‍- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്. കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കും.

More Stories from this section

family-dental
witywide