പൊലീസിന് രഹസ്യ വിവരം, വഴിയില്‍ കാത്തുനിന്നു; എംഡിഎംഎയുമായി പിടിയിലായതോ സ്‌കൂള്‍ പ്രിന്‍സിപ്പലും…

താമരശ്ശേരി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ഒരാള്‍ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈത്തിരി പൊലീസ് വഴിയില്‍ കാത്തുനിന്നത്. വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ കാത്തുനിന്ന പൊലീസിന് മുന്നില്‍പ്പെട്ടതാകട്ടെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലും. താമരശ്ശേരിയില്‍ നിന്നും വന്ന പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജാണ് എം.ഡി.എം.എ കൈവശം വെച്ചതിന് വൈത്തിരി പൊലീസിന്റെ പിടിയിലായത്.

ജയരാജില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്.

More Stories from this section

family-dental
witywide