
പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ഈ ആഴ്ച റിലീസിനൊരുങ്ങുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം.
ചിത്രത്തിന് ആദ്യം നല്‍കിയ പേര് ഭാരതം എന്നാണെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് ആ പേര് ഉപേക്ഷിച്ച് ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ എന്ന് പേര് മാറ്റുകയായിരുന്നു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് തിരക്കഥകൃത്തിന്റെ വിയോഗം. പത്തനംതിട്ടയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
സക്കറിയയുടെ ഗര്‍ഭിണികള്‍’, ബോംബെ മിഠായി എന്നിവയാണ് അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍. നിരവധി ഡോക്യുമെന്ററി ചിത്രങ്ങളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട്. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൂടിയായിരുന്നു നിസാം റാവുത്തര്‍.