
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും യു ഡി എഫിനെ പിന്തുണക്കുമെന്നും രാഷ്ട്രീയ വിശദീകരണത്തിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. ബി ജെ പിയെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന പാർട്ടി എന്നതാണ് കോൺഗ്രസ് മുന്നണിയെ പിന്തുണക്കാനുള്ള കാരണമെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം വർഗീയ പാർട്ടിയായ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കാൻ കോൺഗ്രസും മുസ്ലീം ലീഗും തയ്യാറാകുമോ എന്ന് കെ ടി ജലീൽ ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തുമാകാം എന്ന നിലയിലാണ് കാര്യങ്ങളെന്നും ജലീൽ അഭിപ്രായപ്പെട്ടു. മലപ്പുറത്തും പൊന്നാനിയിലും ജയിക്കാൻ മതേതര മുഖം അഴിച്ചു വയ്ക്കേണ്ട ദയനീയ സ്ഥിതിയിലാണ് മുസ്ലിം ലീഗ് എന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, വോട്ട് സ്വീകരിക്കുമോയെന്നതിൽ മൗനം പാലിച്ചു. വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും സതീശൻ പറഞ്ഞു.
SDPI support UDF in kerala lok sabha election 2024 latest news










