വരുന്നു 2024 ലെ രണ്ടാം സൂര്യഗ്രഹണം, ഇന്ത്യക്ക് നിരാശ, അമേരിക്കയില്‍ കാണാം

വാഷിംഗ്ടണ്‍: ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബര്‍ 2 ന് സംഭവിക്കും. ഹിന്ദു കലണ്ടറിലെ സര്‍വ പിതൃ അമാവാസിയോട് ചേര്‍ന്നുള്ള ഈ സൂര്യഗ്രഹണം ഒരു വലയ ഗ്രഹണമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

വൃത്താകൃതിയിലുള്ള ഗ്രഹണ സമയത്ത്, ചന്ദ്രന്‍ സൂര്യനേക്കാള്‍ ചെറുതായി കാണപ്പെടും. ഇരുണ്ട കേന്ദ്രത്തിന് ചുറ്റും സൂര്യപ്രകാശത്തിന്റെ ഒരു തിളക്കമുള്ള വളയം ദൃശ്യമാകും. ഇത് ‘റിങ് ഓഫ് ഫയര്‍’ എന്നും അറിയപ്പെടുന്നു. ഈ ആകാശ ദൃശ്യം, രാത്രി 9:13 ന് ആരംഭിച്ച് ആറ് മണിക്കൂറിലധികം ദൃശ്യമാകും.

ഇന്ത്യയിലെ ആകാശ നിരീക്ഷകര്‍ക്ക് നിരാശ സമ്മാനിക്കുമെങ്കിലും ലോകമെമ്പാടുമുള്ള വിവിധ ഇടങ്ങളില്‍ ഇത് ദൃശ്യമാണ്. തെക്കേ അമേരിക്കയുടെ വടക്കന്‍ ഭാഗങ്ങള്‍, ആര്‍ട്ടിക്, അര്‍ജന്റീന, ബ്രസീല്‍, പെറു, ഫിജി, ചിലി, പസഫിക് സമുദ്രത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ആകാശ നിരീക്ഷകര്‍ക്ക് ഈ ആകാശ ദൃശ്യമികവിന് സാക്ഷ്യം വഹിക്കാനാകും.

More Stories from this section

family-dental
witywide