‘ഭരണഘടനാ വിരുദ്ധം’: കെജ്രിവാളിന്റെ ജയിലില്‍ നിന്നുള്ള ഉത്തരവിനെതിരെ പരാതിനല്‍കി ബിജെപി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ഇഡി അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന അരവിന്ദ് കെജ്രിവാള്‍ രാജിവയ്ക്കാതെ ഡല്‍ഹിയുടെ ഭരണം തുടരുകയാണ്. ഇതിനകം മന്ത്രിസഭയ്ക്കുള്ള രണ്ട് ഉത്തരവുകള്‍ അദ്ദേഹം ജയിലില്‍ നിന്നും നല്‍കിയതായി എ.എ.പി വാദിക്കുന്നുമുണ്ട്. ജയിലില്‍ നിന്നുള്ള ഉത്തരവിനെതിരെ ഇഡി അടക്കം രംഗത്തുവരികയും അന്വേഷണം നടത്തുകയുമാണ്. കെജ്രിവാളിന്റേതെന്ന പേരില്‍ രണ്ടാമത്തെ ഉത്തരവ് ഇന്നാണ് എത്തിയത്. ഇതിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ രംഗത്തെത്തി. മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ നിയമവിരുദ്ധമായ ഉത്തരവ് പ്രദര്‍ശിപ്പിച്ച ഡല്‍ഹി വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷിക്കും മറ്റുള്ളവര്‍ക്കുമെതിരെ താന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിട്ടുണ്ടെന്നും ‘ഇത് തികച്ചും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡല്‍ഹിയിലെ ജനങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ ക്രിമിനല്‍ ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാള്‍ ഇഡി കസ്റ്റഡിയിലാണ്, കോടതി അനുമതിയില്ലാതെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള നിയമപരമായ ശേഷി അദ്ദേഹത്തിനില്ലെന്നും അതിനുള്ള അനുവാദം ഇല്ലെന്നും മഞ്ജീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.

Senior BJP leader Manjinder Singh Sirsa has filed a complaint over orders issued by Arvind Kejriwal

More Stories from this section

family-dental
witywide