ഹമാസ് നേതാവ് മർവാൻ ഇസ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു; ഇല്ലാതാക്കിയത് ഒക്ടോബർ 7 ആക്രമണ നേതാവിനെ

ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് മർവാൻ ഇസ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ജെയ്ക് സള്ളിവൻ പറഞ്ഞു. ഒക്ടോബർ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന ഹമാസിൻ്റെ ഏറ്റവും മുതിർന്ന നേതാവായിരിക്കും ഡെപ്യൂട്ടി മിലിട്ടറി കമാൻഡർ ഇസ.

ഹമാസ് അദ്ദേഹത്തിൻ്റെ മരണവാർത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കഴിഞ്ഞയാഴ്ച, സെൻട്രൽ ഗാസയിലെ നുസെറത്ത് അഭയാർത്ഥി ക്യാമ്പിന് കീഴിലുള്ള തുരങ്ക സമുച്ചയത്തിൽ നടന്ന ആക്രമണത്തിലാണ് ഇസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ്സദീൻ അൽ-ഖസ്സാം ഇസ്രായേലിൻ്റെ ഏറ്റവും വലിയ ശത്രുക്കളാണ്. ആ ബ്രിഗേഡിൻ്റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു ഇസ. ഒക്ടോബർ 7 ന് ഇസ്രയേലിൽ കടന്ന് 1,200 പേരെ കൊലപ്പെടുത്തിയ സംഘത്തിൻ്റെ നേതൃത്വത്തിൽ ഇസയുള്ളതായി യൂറോപ്യൻ യൂണിയൻ പറയുന്നു. അതിനാൽ തന്നെ അവരുടെ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഭീകരവാദിയായിരുന്നു ഇദ്ദേഹം.

മറ്റ് ഹമാസ് നേതാക്കൾ ഗസ്സയിലെ തുരങ്ക ശൃംഖലയിൽ ഒളിച്ചിരിക്കുകയാണെന്ന് കരുതുന്നതായി വൈറ്റ് ഹൗസ്ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവൻ പറഞ്ഞു.ഉന്നത ഹമാസ് നേതാക്കളെ ഇല്ലാതാക്കാൻ അമേരിക്ക ഇസ്രായേലിനെ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

senior Hamas military leader Marwan Issa killed in Israel Attack

More Stories from this section

family-dental
witywide