സാർജന്റ് ബ്ലെസ്സൺ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി മെംബെര്‍ ആയി ഫിലാഡല്‍ഫിയായിലെ എല്ലാ മലയാളി അസോസിയേഷനുകളുടെയും സജീവ പ്രവര്‍ത്തകനും മലയാളികള്‍ക്കിടയില്‍ എവര്‍ക്കും പ്രിയങ്കരനുമായ സാര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു മത്സരിക്കുന്നു. സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ഫിലാഡല്‍ഫിയായിലെ സാമൂഹ്യ- സാംസ്‌കാരിക-സാമുദായിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന കരുത്തുറ്റ വ്യക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം തുടങ്ങി പകരം വെക്കനില്ലാത്ത വ്യക്തിത്വമാണ് ബ്ലെസ്സണ്‍ മാത്യുവിന്റെത്. അമേരിക്കര്‍ക്കിടയിലും അദ്ദേഹം പ്രിയങ്കരന്‍ തന്നെ.

ഫിലാഡല്‍ഫിയായുടെ 150 വര്‍ഷത്തില്‍ കുടുതല്‍ പഴക്കമുള്ള പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ആദ്യത്തെ
മലയാളി പോലീസ് സാര്‍ജന്റ് ആയത് അദ്ദേത്തിന്റെ കഴിവും അര്‍പ്പണ മനോഭാവവും കൊണ്ട് കൂടിയാണ്. ആറായിരത്തില്‍ത്തില്‍ കുടുതല്‍ പോലീസുകാരുള്ള അമേരിക്കയിലെ നാലാമത്തെ വലിയ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലാണ് അദ്ദേഹം ഈ നേട്ടം കരസ്ഥം ആക്കിയത്. പതിനെട്ടാമത്തെ വയസില്‍ പത്തനാപുരത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ്ലെസ്സണ്‍ വളെരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഫിലാഡല്‍ഫിയ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ രണ്ട് പ്രൊമോഷന്‍ നേടിയത്.

തന്റെ ഓരോ പ്രൊമോഷനും മലയാളി കമ്മ്യൂണിറ്റിക്ക് കൂടുതല്‍ ഉപകാരപ്രദമാക്കി തീര്‍ക്കുവാന്‍ ആണ് താന്‍ ശ്രമിക്കുന്നത് എന്ന് സാര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു പറഞ്ഞു . AMLEU ( അമേരിക്കന്‍ മലയാളീ ലോ എന്‍ഫോഴ്സ്മെന് യുണൈറ്റഡ്), PAALEA (പെന്‍സില്‍വാനിയ ഏഷ്യന്‍ അമേരിക്കന്‍ ലോ എന്‍ഫോഴ്സ്മെന്റ്) തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകന്‍ ആയതുകൊണ്ട് സാര്‍ജന്റ് ബ്ലെസ്സണ്‍ മാത്യുവിനെ തേടി സ്ഥാനമാനങ്ങള്‍ എപ്പോഴും എത്താറുണ്ട്.

അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സാര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സര്‍ജന്റ് ബ്ലെസ്സണ്‍ മാത്യു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാക്കള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

അനുഭവസമ്പത്തും കഴിവുമുള്ള ചെറുപ്പക്കാരെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ സര്‍ജന്റ് ബ്ലെസ്സണ്‍ മാത്യുവിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഫിലാഡല്‍ഫിയാ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ സര്‍ജന്റ് ബ്ലെസ്സണ്‍ മാത്യുവിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍ , എക്‌സി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ സ്ഥാനാര്‍ഥി മില്ലി ഫിലിപ്പ് ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള എന്നിവരും നാഷണല്‍ കമ്മിറ്റി അംഗത്വത്തിലേക്ക് മത്സരിക്കുന്ന സോണി അമ്പൂക്കന്‍, രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, ജോര്‍ജി വര്‍ഗീസ്, സുദീപ് നായര്‍, സോമന്‍ സക്കറിയ, റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന്‍ നായര്‍, ബിജു ജോണ്‍ എന്നിവരും സര്‍ജന്റ് ബ്ലെസ്സണ്‍ മാത്യുവിന് വിജയാശംസകള്‍ നേര്‍ന്നു.

More Stories from this section

family-dental
witywide