സേതു കരിയാട്ട് ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു

ഫ്ലോറിഡ: പാലക്കാട് കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകൻ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ നേപ്പിൾസിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ബ്രൂക്ലിനിലും, പിന്നീട് ന്യൂജഴ്സിയിൽ പരാമസ്സിലുമായിരുന്നു താമസം. സായി ബുക്കാറോയിലും, സെയിൽ സേലത്തിലും എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കയിൽ എത്തിയതിനു ശേഷം ന്യൂയോർക്ക് സിറ്റിയിൽ ട്രാൻസിറ്റ് അതോറിറ്റിയിൽ എഞ്ചിനീയറിങ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ആയിരുന്നു. റിട്ടയർമെന്റിനു ശേഷം സൗത്ത്ഫ്ലോറിഡയിലെ നേപ്പിൾസിൽ താമസിച്ചു വരികയായിരുന്നു.

ഭാര്യ: ഏലിയാമ്മ കരിയാട്ട് . മക്കൾ: രോഹൻ കരിയാട്ട്; അനീഷ് കരിയാട്ട് (ഭാര്യ ഡോറി കരിയാട്ട്). കൊച്ചുമക്കൾ: ഐസ്സക്ക്, സിന്ധ്യ
സഹോദരങ്ങൾ: പരേതനായ മുരളി മോഹൻ, രാജഗോപാൽ, അശോക് കുമാർ, ഹരിദാസ്, രാംകുമാർ, പരേതരായ രത്നവല്ലി, ചന്ദ്രിക
ഫ്യൂണറൽ സംബന്ധിച്ചുള്ള വിവരങ്ങൾ:
മേയ് 13: ലെഗസി ഓപ്‌ഷൻസ് ഫ്യൂണറൽ ഹോം, ഫോർട്ട് മിയേഴ്‌സ്, ഫ്ലോറിഡ
മേയ് 17: റിവേർട്ട്സ് ഫ്യൂണറൽ ഹോം, ബെർഗൻഫീൽഡ്, ന്യൂജേഴ്‌സി
ഫ്യൂണറൽ സർവീസ്:
മേയ് 18: സെന്റ് മേരീസ് സിറിയന്‍ ഓർത്തഡോൿസ് ചർച്ച് , ബെർഗെൻഫീൽഡ് , ന്യൂ ജേഴ്സി.
Cemetery Address: Westwood Cemetery, 23 Kinderkamack Rd., Westwood, NJ 07675

More Stories from this section

family-dental
witywide