
മോസ്‌കോ: വടക്കന്‍ റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഒരു ബസ് നദിയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ചയായിരുന്നു അപകടം. 20 പേരുമായി പോയ ബസ് മൊയ്ക നദിയിലേക്കാണ് മറിഞ്ഞത്.
സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മുങ്ങല്‍ വിദഗ്ധര്‍ ബസ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി. ചരിത്രപ്രസിദ്ധമായ നഗരമധ്യത്തിലെ മൊയ്ക നദിയാഴങ്ങളിലാണ് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായത്.
അപകട ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങളില്‍ പുറത്തുവിട്ടിട്ടുണ്ട്. റോഡില്‍ നിന്നും കുത്തനെ മറിയുന്ന ബസ് പാലത്തില്‍ നിന്ന് ഇടിച്ച് നിമിഷങ്ങള്‍ക്കകം നദിയില്‍ പതിക്കുന്നതും മുങ്ങുന്നതും വീഡിയോയില്‍ കാണാം.