
കോതമംഗലം: സംസ്ഥാനത്ത് വീണ്ടും തെരിവു നായ ആക്രമണം. കോതമംഗലത്താണ് ഏഴുപേര്‍ക്ക് തെരുവു നായയുടെ കടിയേറ്റത്. കോതമംഗലം ടൗണിലായിരുന്നു സംഭവം. ഇതുവഴി നടന്നുപോയ യാത്രക്കാരെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
തെരിവുനായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ നാലുപേരെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പേവിഷ ബാധയുള്ള നായയാണോ കടിച്ചതെന്ന് വ്യക്തമല്ല.