ലൈംഗികാതിക്രമം : സിദ്ദിഖിനെതിരെ പരാതി നല്‍കി നടി രേവതി സമ്പത്ത്

തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് യുവ നടി രേവതി സമ്പത്ത് നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. അതിക്രമത്തിന് സിദ്ദിഖിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഡിജിപിക്ക് ഇ മെയില്‍ വഴി കൈമാറിയ പരാതി തുടര്‍നടപടികള്‍ക്കായി പരാതി പ്രത്യേക സംഘത്തിന് കൈമാറും.

2016ല്‍ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം എന്നാണ് രേവതി സമ്പത്ത് പറഞ്ഞത്. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിര്‍ത്തപ്പോള്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടര്‍ന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തല്‍.

More Stories from this section

family-dental
witywide