ഹാഥ്റസ് ദുരന്തത്തിലെ വിവാദ ആള്‍ ദൈവം ഭോലെ ബാബയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതികളും

ന്യൂഡല്‍ഹി: ഹാഥ്റസ് ദുരന്തത്തിനു പിന്നാലെ ഉയര്‍ന്നുകേട്ട പേരാണ് ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരിയുടേത്. ഉത്തര്‍പ്രദേശില്‍ ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ലൈംഗികാതിക്രമക്കേസുകളും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഭോലെ ബാബ തന്റെ വിവാദ സത്സംഗങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ടെന്നും കൂടാതെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉള്‍പ്പെടെ നേരിടുന്നുവെന്നുമാണ് വിവരം. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരെ ഒന്നിലധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും അനുയായികളെ തന്നിലേക്ക് അടുപ്പിക്കുന്നത് ഇയാള്‍ തുടരുകയാണ്.

കാസ്ഗഞ്ചിലെ ബഹാദൂര്‍ നഗറില്‍ ജനിച്ച ഇയാള്‍, ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പിന്നീടാണ് ഇയാള്‍ ആള്‍ ദൈവമായി മാറിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

More Stories from this section

family-dental
witywide