
തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്ര ഇടപെടലും ഇസഡ് പ്ലസ് സുരക്ഷയും നല്‍കിയ ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രതിഷേധവുമായി എസ്.എഫ്.ഐ.
നിലമേലില്‍ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്ക് ക്ഷീണം അകറ്റാനെന്ന പേരിലാണ് സംഭാര പ്രതിഷേധത്തിന് പ്രവര്‍ത്തകരെത്തിയത്. എന്നാല്‍ പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്ത് നിന്ന് മാറ്റി. കൂടാതെ, രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. തൈക്കാട് ഗസ്റ്റ് ഹൗസിന് സമീപം വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ ആണ് ഗവര്‍ണര്‍ എത്തും മുമ്പായിരുന്നു പ്രതിഷേധം.
അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും അണുവിട പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ നേതാവ് ആര്‍ഷോ പറഞ്ഞു. പൊലീസ് സംഭാരം മാറ്റിയത് അവരുടെ ജോലിയാണെന്നും ആര്‍ഷോ പറഞ്ഞു.
Tags:










