
പാലക്കാട്: അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് എതിരെ പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്‌ഐയുടെ ബാനര്‍. ‘ബാബറിയുടെ ശവക്കല്ലറയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ല്’ എന്നാണ് ബാനര്‍. ഇന്ന് രാവിലെയാണ് കോളേജ് ഗേറ്റിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തിയത്. അതേസമയം ംബാനറിന്റെ ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കോളേജില്‍ എത്തി ബാനര്‍ അഴിപ്പിച്ചു.












