24 മണിക്കൂർ കഴിഞ്ഞു, കെകെ ശൈലജക്കെതിരെ നിയമ നടപടിയുമായി ഷാഫി; എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ നിയമ നടപടി സ്വീകരിച്ചു. വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഷാഫി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ശൈലജക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഷാഫി ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. 24 മണിക്കൂറിനകം ആരോപണം പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും കാട്ടി കെ കെ ശൈലജക്ക് ഇന്നലെ ഷാഫി വക്കീല്‍ നോട്ടീസയച്ചിരുന്നു. ഈ സമയ പരിധി കഴിഞ്ഞതോടെയാണ് ഷാഫി പൊലീസിൽ പരാതി നൽകിയത്.

More Stories from this section

family-dental
witywide