ക്യാപ്ടൻ ഷാഹിൻ അഫ്രീദി പുറത്ത്! ലോകകപ്പ് ദുരന്തം മറന്ന് പാക് ടീം, ബാബർ അസം വീണ്ടും ‘വൈറ്റ് ബോൾ’ നായകൻ

ലാഹോർ: ഏകദിന ലോകകപ്പിൽ നേരിട്ട ദുരന്തം മറന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബാബർ അസമിനെ വീണ്ടും നായകനാക്കി. വൈറ്റ് ബോൾ ക്രിക്കറ്റിലാകും ബാബര്‍ അസം വീണ്ടും പാക്കിസ്ഥാനെ നയിക്കുക. ഏകദിന, ടി ട്വന്റി ഫോര്‍മാറ്റുകളില്‍ ബാബര്‍ ടീമിനെ നയിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) പ്രഖ്യാപിച്ചത്. എന്നാല്‍, ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റമുള്ളതായി പി സി ബി അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഷാൻ മസൂദ് നായകനായി തുടരും.

അതേസമയം ബാബർ അസം വൈറ്റ് ബോൾ ക്രിക്കറ്റിൽ നായകനായി മടങ്ങിയെത്തിയപ്പോൾ ഇടക്കാലത്ത് നായകനായിരുന്ന ഷാഹിൻ അഫ്രിദി ടീമിന് പുറത്തായി എന്നതാണ് മറ്റൊരു കാര്യം. ഏകദിന ലോകകപ്പില്‍ പാക് ടീമിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്നാണ് ബാബറിനെ നായക സ്ഥാനത്തു നിന്ന് നീക്കിയത്. തുടര്‍ന്ന് ഷാഹിൻ അഫ്രീദിയെ ക്യാപ്റ്റനാക്കി. എന്നാല്‍, അഫ്രീദിയുടെ നായകത്വത്തിനു കീഴില്‍ കളിച്ച അഞ്ചു മത്സര പരമ്പരയില്‍ നാലിലും പാക് ടീം ദയനീയമായി പരാജയപ്പെട്ടു. പിന്നീട് നടന്ന മത്സരങ്ങളിലും തോറ്റതോടെ പുതിയ ക്യാപ്റ്റനു വേണ്ടിയുള്ള മുറവിളികള്‍ ശക്തമായി. ഇതോടെയാണ് ബാബര്‍ അസമിനു വീണ്ടും നറുക്കു വീണത്.

Shaheen Afridi Sacked, Babar Azam Reclaims Pakistan Captaincy In white ball format

More Stories from this section

family-dental
witywide