
ന്യൂയോർക്ക്: ശാലേം പെന്തക്കോസ്റ്റൽ ടാബ്ർണാക്കൾ അവതരിപ്പിക്കുന്ന സ്വർഗീയ സംഗീത വിരുന്നിലേക്ക് എവർക്കും സുസ്വാഗതമെന്ന് സംഘാടകർ അറിയിച്ചു. 453 ഏൽമോണ്ട് റോഡ്, എൽമോണ്ട് ന്യൂയോർക്ക്, 2024 സെപ്തംബർ 29 -ാം തീയതി വൈകുന്നേരം 7 മണിക്ക് നടക്കുന്ന സംഗീത മാസ്മരിക രാവിൽ, പാസ്റ്റർ ജോൺസൺ ജോർജ് സന്ദേശം നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഗീത നിശയിൽ വിശ്രുത ഇവാഞ്ചലിസ്റ്റുകളായ കെ പി രാജൻ, ജിബിൻ ടൈറ്റസ് ഹൈബ്രോൺ, ലൂയിസ് പോൾ, ചാരിസ് ഷാജി ,പി സി ജോസഫ്, റോഷ് ജോഷിൻ, ലെസ്ലി എന്നിവർ ഗാനങ്ങൾ ആലപിക്കും.

സഹൃദയരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ സംഗീത രാവിന് സോണി വർഗീസ്, ജോൺ പന്തളം എന്നിവർ ഈണം പകരും.സംഗീത നിശയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. സംഗീത സാന്ദ്രമായ ഈ സ്വർഗീയ സംഗീത വിരുന്നിനെ സംബന്ധിച്ച വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക.
Pr.JAMES THARKALIL (516) 244-2587
PC SAM (516) 643-1243,
JOSE PANDALAM (516) 728-2070
SONY VARGHESE (516) 697-5264.