പുതുവർഷത്തിൽ ഷൈൻ ടോം ചാക്കോ പുതിയ ജീവിതത്തിലേക്ക്; വിവാഹ നിശ്ചയം കഴിഞ്ഞു

മലയാളത്തിലെ യുവതാരമായ ഷൈൻ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തനൂജയാണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷൈൻ ടോം ചാക്കോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

പിങ്കും വെള്ളയും കലർന്ന ലഹങ്കയിൽ തനൂജയും വെളുത്ത പാന്റും പിങ്ക് ഷർട്ടുമണിഞ്ഞ് ഷൈനും നിൽക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ ചിത്രവും ഷൈൻ പങ്കുവച്ചിട്ടുണ്ട്. ഷൈനിന്റെ കുടുംബത്തെയും ഒപ്പം കാണാം.

സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കും ഷൈൻ തനൂജയെയും ഒപ്പം കൂട്ടാറുണ്ട്. തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഷൈനിയും തനൂജയ്ക്കും ആരാധകരടക്കം അഭിനന്ദനങ്ങൾ‌ അറിയിക്കുന്നുണ്ട്.

More Stories from this section

family-dental
witywide