
കൊച്ചി: മുന്‍ മന്ത്രി കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് നിര്യാതയായി. 77 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം നാളെ രാവിലെ 7 മുതല്‍ തോപ്പുംപടിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.












