
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ.പി നദ്ദ നീങ്ങുമെന്ന് അഭ്യൂഹം. ഇദ്ദേഹത്തിന് പകരക്കാരനായി ശിവരാജ് സിംഗ് ചൗഹാന്‍ ബി ജെ പി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്.
2020 ജനുവരിമുതല്‍ ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദ പ്രവര്‍ത്തിക്കുന്നുണ്ട്. അധ്യക്ഷനായിരുന്ന അമിത് ഷാ സ്ഥാനമൊഴിഞ്ഞപ്പോഴാണ് നദ്ദ ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Tags: