ഷൂട്ടർ ഉന്നം പിടിച്ചത് ട്രംപിന്റെ മുഖത്തിന് കൃത്യം നടുക്ക്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പെൻസിൽവാനിയ: ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്സ് ഉന്നം പിടിച്ച തോക്കിന്റെ ലെൻസിൽ ട്രംപിൻ്റെ തല കാണിക്കുന്ന ഗ്രാഫിക്കൽ റെറ്റിക്യുളോടുകൂടിയ പുതിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സ്ക്രീനിലെ ഗ്രാഫിക് നോക്കാൻ ട്രംപ് തല ചെരിച്ച് മൈക്രോഫോണിലേക്ക് ചാഞ്ഞതു കൊണ്ടു മാത്രമാണ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് സിറ്റിസൺ ജേർണലിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കണക്കാക്കപ്പെടുന്ന ‘ദ റൗണ്ട് ടേബിൾ ഷോ’ യുഎസ് ജേണലിസ്റ്റ് മരിയോ നൗഫലിൻ്റെ എക്‌സിൽ ഒരു പോസ്റ്റ് പറയുന്നു.

ട്രംപിനു നേരെ വധശ്രമമുണ്ടായ റാലിയിൽ സീക്രട്ട് സെർവീസ് വിഭാഗം സുരക്ഷ കൈകാര്യം ചെയ്തതിനെക്കുറിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അന്വേഷിക്കുന്നുണ്ട്. ട്രംപ് സംസാരിച്ച വേദിയിൽ നിന്ന് 150 മീറ്റർ അകലെ തുറന്ന മേൽക്കൂരയിൽ നിന്നാണ് തോക്കുധാരി വെടിയുതിർത്തത്. സുരക്ഷാ വീഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം രൂക്ഷമായി വിമർശിക്കപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide