അലബാമയിൽ പാർട്ടിക്കിടെ വെടിവയ്പ്പും സംഘർഷവും, 13 പേർക്ക് പരിക്ക്

അലബാമയുടെ തലസ്ഥാനത്ത് തിരക്കേറിയ പാർട്ടിക്കിടെയുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും 13 പേർക്ക് പരിക്കേറ്റു. ഇതിൽ ഒമ്പത് പേർക്ക് വെടിയേറ്റതാണെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മറ്റ് നാല് പേർക്ക് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാദേശിക പൊലിസ് നൽകുന്ന വിവരം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലിസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide