മൂവാറ്റുപുഴയെ ഞെട്ടിച്ച് വെടിവെപ്പ് ; യുവാവിന് ഗുരുതര പരുക്ക്, വെടിവെച്ചത് ബന്ധു

മൂവാറ്റുപുഴ: മൂവാറ്റുപുഴയെ ഞെട്ടിച്ച് അര്‍ദ്ധ രാത്രിയില്‍ വെടിവയ്പ്. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് സംഭവം. യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കടാതിമംഗലത്ത് വീട്ടില്‍ നവീനാണ് വെടിയേറ്റത്. നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തിനു പിന്നാലെ കിഷോര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവീന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് കിഷോര്‍. ഇരുവരും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. വിദേശത്തായിരുന്ന കിഷോര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വീടിനുള്ളില്‍വച്ച് നവീനുമായി വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെ കിഷോര്‍ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.

ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു

More Stories from this section

family-dental
witywide