ഫോമ കണ്‍വന്‍ഷനോട് അനുബന്ധിച്ച് ചെറു കഥാമത്സരം : രചനകള്‍ ക്ഷണിക്കുന്നു

ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) എട്ടാമത് കണ്‍വന്‍ഷന്റെ ഭാഗമായി ലാംഗ്വേജ് & എജ്യൂക്കേഷന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന ചെറു കഥാമത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പ്രായാടിസ്ഥാനത്തില്‍, മുപ്പതു വയസ്സില്‍ താഴെയുളളവര്‍, മുപ്പതും അതില്‍ കൂടുതലും പ്രായമുളളവര്‍ എന്നിങ്ങനെ രണ്ട് പ്രത്യേക വിഭാഗങ്ങളായി രചനകള്‍ പരിഗണിക്കും. അവാര്‍ഡ് ഓരോ വിഭാഗത്തിനും നല്‍കുന്നതാണ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉണ്ടായിരിക്കും.

വിഭാഗീയതക്കോ വിദ്വേഷത്തിനോ ഇടവരുത്തുന്ന ഇതിവൃത്തം സ്വീകാര്യമല്ലെന്നും 600 വാക്കുകളില്‍ കൂടരുതെന്നും സംഘാടകര്‍ അറിയിച്ചു. മാത്രമല്ല, മലയാളത്തില്‍ ടൈപ്പ് ചെയ്ത കോപ്പിയാകണം മത്സരത്തിനായി അയയ്‌ക്കേണ്ടത്. ഓരോ വിഭാഗത്തിലും ഇതിനു മുമ്പ് പ്രസിദ്ധീകരിക്കാത്ത കഥകളാണ് അയയ്‌ക്കേണ്ടത്. കഥകള്‍ 2024 ജൂലൈ 15 ന് മുന്‍പ് ലഭിക്കത്തക്കവിധം cherukadhafomaa@gmail.com ലേക്ക് അയയ്ക്കുക.

More Stories from this section

family-dental
witywide