
വാഷിംഗ്ടണ്‍: കൊളറാഡോ സുപ്രീം കോടതി കെട്ടിടത്തിലേക്ക് ഒറ്റരാത്രികൊണ്ട് ഒരാള്‍ അതിക്രമിച്ചു കയറി നിരവധി തവണ വെടിയുതിര്‍ക്കുകയും ഒരു സുരക്ഷാ ഗാര്‍ഡിനെ തോക്കിന് മുനയില്‍ നിര്‍ത്തുകയും ചെയ്ത ഓരാളെ അറസ്റ്റ് ചെയ്തു.
അതേസമയം, സംസ്ഥാനത്തിന്റെ പ്രസിഡന്‍ഷ്യല്‍ പ്രൈമറി ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ സമീപകാല വിധിയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കൊളറാഡോ സ്റ്റേറ്റ് പട്രോള്‍ (സിഎസ്പി) പറഞ്ഞു.
കൊളറാഡോ സുപ്രീം കോടതി സ്ഥിതി ചെയ്യുന്ന ഡെന്‍വര്‍ കെട്ടിടത്തിലെ ജനാലയില്‍ നിന്ന് വെടിയുതിര്‍ക്കുകയും നിരായുധനായ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ തോക്കിന് മുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു ഇയാള്‍. മാത്രമല്ല, കെട്ടിടത്തിന്റെ ഏഴാം നിലയിലേക്ക് പോയി ഇയാള്‍ നിരവധി തവണ വെടിയുതിര്‍ത്തു. രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്.
അതിക്രമത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ ഉണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ആരും പരിക്കേറ്റതായി വിവരമില്ല.
2024ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ മുന്‍നിരക്കാരനായ ട്രംപ്, 2021 ജനുവരി 6ന് യുഎസ് ക്യാപിറ്റലില്‍ തന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പങ്ക് കാരണം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അയോഗ്യനാണെന്ന് കൊളറാഡോ സുപ്രീം കോടതി കഴിഞ്ഞ മാസം വിധിച്ചിരുന്നു.
കൊളറാഡോ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈ തീരുമാനത്തിനെതിരെ യുഎസ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.