
കോതമംഗലം: ബസേലിയോസ് തോമസ് പ്രഥമന്‍ ശ്രേഷ്ഠ ബാവായുടെ ഭൗതിക ശരീരം കോതമംഗലം ചെറിയ പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ 3 മണിയോടെ എത്തിച്ചു. ഭൗതിക ശരീരം പള്ളിക്കകത്ത് പൊതുദര്‍ശനത്തിന് വച്ചതോടെ നൂറുകണക്കിന് വിശ്വാസികളാണ് പുലര്‍ച്ചെ തന്നെ ബാവയെ ഒരു നോക്കു കാണാന്‍ ഒഴുകി എത്തുന്നത്.
രാവിലെ 8 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ കുര്‍ബ്ബാനയും 9.30 ന് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗവും തുടര്‍ന്ന് 10.30 ന് സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകളും ആരംഭിക്കും.
ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ച ശേഷം 4 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിച്ച് പൊതു ദര്‍ശനത്തിന് വയ്ക്കും.
മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം നാളെ 4 മണിക്കാണ് കബറടക്കുന്നത്.