കേന്ദ്രം നടപടി എടുക്കുന്നില്ല, പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാൻ വീണ്ടും കത്തയച്ച് സിദ്ധരാമയ്യ

ലൈംഗിക പീഡനക്കേസില്‍ കുരുക്കിലായ ജെഡിഎസ് നേതാവും എംഎല്‍എയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തയച്ചു.

”നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കിയാൽ പ്രജ്വലിനു  തിരികെ വരികയല്ലാതെ മാർഗമില്ല. .വിദേശകാര്യ മന്ത്രാലയം ഇടപെടാതെ  ഇത്  നടക്കില്ല. വിദേശത്ത് നിന്ന് പ്രജ്വല് രേവണ്ണയെ എത്തിക്കുന്നതിനാണ്  മുൻഗണന. വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രി മോദി വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകണം. വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണം. അന്താരാഷ്ട്ര പോലീസ് ഏജൻസി ( ഇന്റർപോൾ ) മുഖേനയും നടപടി സ്വീകരിക്കണം. ” -സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മേയ് ആദ്യവാരം ഇതേ ആവശ്യം ഉന്നയിച്ച് കത്തെഴുതിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയിരുന്നില്ല. അന്വേഷണ സംഘം വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിനും മറുപടി ലഭിച്ചിട്ടില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കിയാൽ പ്രജ്വലിനെ നാട്ടില്‍ എത്തിച്ച് അറസ്റ്റു ചെയ്യാനാകും. ജര്‍മനിയില്‍ തുടരുന്ന പ്രജ്വല്‍ രേവണ്ണയെ പിടികൂടാന്‍ ബ്ലൂ-റെഡ് കോര്‍ണര്‍ നോട്ടിസുകള്‍ പുറപ്പെടുവിച്ചിരുന്നു.

എം പി എന്ന നിലയിൽ  ലഭിച്ച  നയതന്ത്ര പരിരക്ഷയിലാണ്  പ്രതി ജർമനിയിൽ തങ്ങുന്നത്  .  ജനപ്രതിനിധികളുടെ  കേസ് പരിഗണിക്കുന്ന  കോടതി പുറപ്പെടുവിച്ച  അറസ്റ്റു  വാറന്റ്  നിലവിലുള്ളതിനാൽ  വിദേശകാര്യ മന്ത്രാലയത്തിന്  നയതന്ത്ര പാസ്പോർട്ട് റദ്ദ്  ചെയ്യാൻ  നിയമ തടസമില്ല. എന്നിട്ടും  നടപടി  സ്വീകരിക്കാതെയിരിക്കുന്നത്  ജെഡിഎസ്  ബിജെപിയുടെ സഖ്യ കക്ഷിയായതിന്റെ  ഔദാര്യമാണെന്നാണ്  ആക്ഷേപം. ലോക്‌സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാല്‍ മാത്രമേ വിദേശത്തു വെച്ച് ഇന്റര്‍ പോളിന് പ്രതിയെ പിടികൂടി ഇന്ത്യയിലെ അന്വേഷണ സംഘത്തിന് കൈമാറാന്‍ കഴിയുകയുള്ളൂ. പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ് കര്‍ണാടക ആഭ്യന്തര വകുപ്പ്.

പ്രജ്വലിനെതിരെ ബ്ലൂ-റെഡ് കോർണർ നോട്ടീസുകൾ സിബിഐ പുറപ്പെടുവിച്ചിട്ടുണ്ടെകിലും  ഇന്റർപോളിന്  വിവരങ്ങൾ കൈമാറുന്നതിനോ കാര്യങ്ങൾ വേഗത്തിലാക്കുന്നതിനോ  ഒരു  നീക്കവും വിദേശകാര്യമന്ത്രാലയം  ചെയ്തിട്ടില്ല.

Siddaramaiah Writes to PM to cancel Prajwal Revanna’s diplomatic passport

More Stories from this section

family-dental
witywide