
എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 ലെ സിദ്ധാര്‍ത്ഥിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. സിദ്ധാര്‍ത്ഥിന്റെ 45ാം ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ഇന്ത്യന്‍ 2ല്‍ നിന്നുള്ള സിദ്ധാര്‍ത്ഥിന്റെ ഫസ്റ്റ് ലുക്ക് എത്തിയത്.
ചുവപ്പും വെള്ളയും കലര്‍ന്ന ചെക്കര്‍ ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള ടീ-ഷര്‍ട്ടുണ് ധരിച്ചാണ് പോസ്റ്ററില്‍ സിദ്ധാര്‍ത്ഥ് പ്രത്യക്ഷപ്പെട്ടത്. ‘ടീം ഇന്ത്യന്‍ 2ല്‍ നിന്നുള്ള ആശംസകള്‍’ എന്ന് എഴുതിയ ഒരു വലിയ ബാനറും പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു.
ടീം ഇന്ത്യന്‍-2 ബഹുമുഖ പ്രതിഭയായ സിദ്ധാര്‍ത്ഥിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നും താങ്കളുടെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കുന്നുവെന്നും താങ്കളുടെ യാത്രയില്‍ വിജയത്തിന്റെ മറ്റൊരു വര്‍ഷം ഇതാ എന്നും അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററിനൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്.
Team INDIAN-2 🇮🇳 wishes the multifaceted SIDDHARTH a Happy Birthday! 🥳 Your diverse roles and timeless charm continue to captivate everyone! Here’s to another year of success in your journey! 🤗✨#HBDSiddharth #Siddharth #Indian2 🇮🇳 pic.twitter.com/fdPNCTuhcw
— Lyca Productions (@LycaProductions) April 17, 2024
വീരശേഖരന്‍ സേനാപതിയായി കമല്‍ അഭിനയിച്ച 1996-ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2. കമലും സംവിധായകന്‍ എസ്. ശങ്കറും രണ്ടാം ഭാഗത്തിനായി തിരികെ എത്തുകയാണ്. രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
തന്റെ കാമുകിയും നടിയുമായ അദിതി റാവു ഹൈദരിയുമായി അടുത്തിടെയാണ് സിദ്ധാര്‍ത്ഥിന്റെ വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയ ശേഷമുള്ള ആദ്യ ജന്മദിനമാണ് താരം ആഘോഷിക്കുന്നത്.