മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി സിദ്ദിഖ്; ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: യുവ നടിയുടെ ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടന്‍ സിദ്ദിഖ്. കൊച്ചിയിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നും ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

പരാതിക്കാരിയെ 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്. നടിയുടെ പരാതിയില്‍ ബലാത്സംഗത്തിനു പുറമെ ഭീഷണിപ്പെടുത്തലിനും മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്.

നടിയുടെ വെളിപ്പെടുത്തല്‍ എത്തിയതിനു പിന്നാലെ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide