സിദ്ദിഖിന് ആശ്വാസം…ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും, ഇടക്കാല ജാമ്യം തുടരും

കൊച്ചി: യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസുമാരായ ബേല ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ചാണ് രണ്ടാഴ്ചത്തേക്കാണ് അപേക്ഷ മാറ്റിയത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുള്ള സിദ്ധിഖിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം ഇടക്കാല ജാമ്യം അനുവദിച്ചത് തുടരും.