
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ഇന്ത്യന്‍ റാപ്പറും പഞ്ചാബി ഗായകനുമായ സിദ്ധു മൂസ് വാലയുടെ മാതാപിതാക്കള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. സിദ്ധു മൂസ് വാലയുടെ മാതാപിതാക്കളായ ബല്‍ക്കൗര്‍ സിങ്ങും ചരണ്‍ സിങ്ങും തങ്ങളുടെ രണ്ടാമത്ത ആണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം ഫേസ്ബുക്കിലാണ് പങ്കുവെച്ചത്. ഒപ്പം കുഞ്ഞിന്റെ ആദ്യ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
സിദ്ധുവിന്റെ മരണത്തിന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് മാതാപിക്കാള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കുന്നത്. ”ശുബ്ദീപിനെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അനുഗ്രഹത്തോടെ, സര്‍വ്വശക്തന്‍ ശുഭിന്റെ ഇളയ സഹോദരനെ ഞങ്ങള്‍ക്ക് നല്‍കിയെന്നും, വാഹേഗുരുവിന്റെ അനുഗ്രഹത്താല്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും, നല്‍കിയ സ്‌നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും ചരണ്‍ സിങ്ങ് ഫേസ്ബുക്കില്‍ കുറിച്ചു.
2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ചാണ് സിദ്ധു മൂസ് വാലയെ അക്രമികള്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന് 28 വയസ്സായിരുന്നു.
Sidhu Moosewala’s parents welcome second baby