സിദ്ധു മൂസ്‌വാലയുടെ മാതാപിതാക്കള്‍ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

കൊല്ലപ്പെട്ട ഗായകനും നടനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ്‌വാല എന്ന ശുഭദീപ് സിംഗിന്റെ മാതാപിതാക്കള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏക മകനായ സിദ്ധുവിന്റെ മരണം മാതാപിതാക്കളെ വല്ലാതെ തളര്‍ത്തുകയും ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനും ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കാനും മറ്റൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാനും അവരെ പ്രേരിപ്പിച്ചു. സിദ്ധു മൂസ് വാലയുടെ അമ്മ ചരണ്‍ കൗര്‍ ഉടന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ സ്ഥിരീകരിച്ചത്.

രണ്ടാമത്തെ കുഞ്ഞിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. 2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് മൂസ് വാലയെ കാറില്‍ വെച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. മരണത്തിനു മുമ്പ്, അതേ വര്‍ഷം പഞ്ചാബി നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്‍സയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സിദ്ധു മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide