സിഖ് വനിതാ ജീവനക്കാരിയെ കാനഡ വാള്‍മാര്‍ട്ടിലെ വാക്ക്-ഇന്‍ ഓവനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിലെ ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിന്റെ ബേക്കറി ഡിപ്പാര്‍ട്ട്മെന്റിന്റെ വാക്ക്-ഇന്‍ ഓവനില്‍ സിഖ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 19 കാരിയെ ശനിയാഴ്ച രാത്രി 9:30 ഓടെ 6990 മംഫോര്‍ഡ് റോഡിലെ വാള്‍മാര്‍ട്ടില്‍ വെച്ചാണ് ദാരുണസ്ഥിതിയില്‍ കണ്ടെത്തിയതെന്ന് ഹാലിഫാക്‌സ് റീജിയണല്‍ പൊലീസ് (എച്ച്ആര്‍പി) പറഞ്ഞു.

മരണത്തിന്റെ കാരണവും രീതിയും സ്ഥിരീകരിക്കുന്ന ഒരു ഘട്ടത്തിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം നിര്‍ണ്ണയിക്കാന്‍ നോവ സ്‌കോട്ടിയയുടെ മെഡിക്കല്‍ എക്‌സാമിനര്‍ പരിശോധന നടത്തുകയാണ്. പ്രവിശ്യയിലെ ആരോഗ്യ-സുരക്ഷാ വകുപ്പും അന്വേഷണത്തില്‍ പങ്കെടുക്കുന്നു.

അതേസമയം, അവര്‍ തങ്ങളുടെ കമ്മ്യൂണിറ്റിയിലെ അംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി CTV ന്യൂസിനോട് സ്ഥിരീകരിച്ചു. യുവതി അടുത്തിടെയാണ് ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് എത്തിയതെന്ന് ദി ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണം നടക്കുന്നതിനാല്‍ ശനിയാഴ്ച രാത്രി മുതല്‍ വാള്‍മാര്‍ട്ട് സ്റ്റോര്‍ അടഞ്ഞുകിടക്കുകയാണ്. ബേക്കറിക്കും വാള്‍മാര്‍ട്ട് സ്റ്റോറിലെ ഉപകരണത്തിനും സ്റ്റോപ്പ് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

കമ്പനിയുടെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും അവരുടെ ചിന്തകള്‍ സ്ത്രീയുടെ കുടുംബത്തിനൊപ്പമാണെന്നും വാള്‍മാര്‍ട്ട് കാനഡ പ്രതികരിച്ചു.

More Stories from this section

family-dental
witywide