ആവേശം ഒട്ടും ചോരാതെ ഇന്ന് നിശബ്ദ പ്രചാരണം; നാളെ ആദ്യഘട്ട ‘വിധിയെഴുത്ത്’

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ഒരു മാസത്തെ ആരവങ്ങള്‍ക്കും വാഗ്‌വാദങ്ങള്‍ക്കും ശേഷം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചതോടെ പല സംസ്ഥാനങ്ങളിലും ശാന്തത തിരിച്ചെത്തി. തിരഞ്ഞെടുപ്പിന് ശേഷിക്കുന്ന 24 മണിക്കൂര്‍ പരമാവധി നിശബ്ദ പ്രചാരണത്തിനുള്ള നെട്ടോട്ടത്തിലാണ് രാജ്യത്തെ 102 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍.

16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് നാളെ പോളിങ് നടക്കുക. വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള അവസാനവട്ട തന്ത്രങ്ങളാണ് ഇന്ന് സ്ഥാനാര്‍ത്ഥികള്‍ കളത്തിലിറക്കുക.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (1), മിസോറാം (1), നാഗാലാന്‍ഡ് (1), പുതുച്ചേരി (1) എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. 1), സിക്കിം (1), ലക്ഷദ്വീപ് (1) എന്നീ 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറമെ രാജസ്ഥാനിലെ 12, ഉത്തര്‍പ്രദേശിലെ എട്ട്, മധ്യപ്രദേശിലെ ആറ്, അസമിലും മഹാരാഷ്ട്രയിലും അഞ്ച് വീതം സീറ്റുകള്‍, ബിഹാറില്‍ നാല്, പശ്ചിമ ബംഗാളില്‍ മൂന്ന്, മണിപ്പൂരിലെ രണ്ട് സീറ്റുകളിലേക്കും ത്രിപുര, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.

പ്രധാന എതിരാളികളായ എന്‍ഡിഎയും ഇന്ത്യാസഖ്യവും പോരാട്ടത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ ‘ന്യായ്’ പദ്ധതികള്‍ക്കെതിരെ ‘മോദി കി ഗ്യാരണ്ടി’ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി മണ്ഡലങ്ങളില്‍ പര്യടനം നടത്തി ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

അഴിമതി, കുടുംബ രാഷ്ട്രീയം, ഭരണഘടനയെയും ഹിന്ദുമതത്തെയും അവഹേളിച്ചു തുടങ്ങിയവ ആരോപിച്ച് ബിജെപി ആക്രമണം കേന്ദ്രീകരിച്ചപ്പോള്‍, പ്രതിപക്ഷ നേതാക്കളാകട്ടെ, തിരഞ്ഞെടുപ്പ് ബോണ്ടുകള്‍, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയില്‍ പ്രചാരണം കേന്ദ്രീകരിച്ചു. ‘മോദി കി ഗ്യാരന്റി’ എന്ന് പേരിട്ടിരിക്കുന്ന ബിജെപിയുടെ പ്രകടനപത്രിക, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാരിന്റെ നിലവിലുള്ള ക്ഷേമ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പിനും ഏകീകൃത സിവില്‍ കോഡിനുമുള്ള പ്രതിബദ്ധതയും ആവര്‍ത്തിക്കുന്നു. മറുവശത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി അഞ്ച് ‘നീതിയുടെ സ്തംഭങ്ങളിലും’ അവയ്ക്ക് കീഴിലുള്ള 25 ഉറപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, സര്‍ബനാദ സോനോവാള്‍, സഞ്ജീവ് ബലിയാന്‍, ജിതേന്ദ്ര സിംഗ്, ഭൂപേന്ദ്ര യാദവ്, അര്‍ജുന്‍ റാം മേഘ്വാള്‍, എല്‍ മുരുകന്‍ എന്നീ എട്ട് കേന്ദ്രമന്ത്രിമാര്‍ അടക്കം നാളെ ജനവിധി തേടും. രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാര്‍ ദേബ് (ത്രിപുര), നബാം തുകി (അരുണാചല്‍ പ്രദേശ്), മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ (തെലങ്കാന) എന്നിവരും മത്സരരംഗത്തുണ്ട്.

ഒരാഴ്ചയ്ക്കപ്പുറം രണ്ടാംഘട്ടത്തില്‍ ഏപ്രില്‍ 26നാണു കേരളത്തിലെ വോട്ടെടുപ്പ്. രാജ്യമെമ്പാടും ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

More Stories from this section

family-dental
witywide