സിൽക്യാര ടണൽ നിർമാണ കമ്പനിയായ നവയുഗ വാങ്ങിയത് 55 കോടിയുടെ ഇലക്ടറൽ ബോണ്ട്; മുഴുവൻ ബോണ്ടും ബിജെപിക്ക്

നിർമ്മാണത്തിലിരിക്കെ തകർന്നു വീണ് 41 ജീവനക്കാർ കുടുങ്ങിയ സിൽക്യാര ടണലിൻ്റെ നിർമാണ കമ്പനിയും ഇലക്ട്രൽ ബോണ്ട് നൽകിയവരുടെ പട്ടികയിൽ . ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (എൻഇസി) ആയിരുന്നു സിൽക്യാര തുരങ്ക നിർമാതാക്കൾ. അവർ 55 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും മുഴുവൻ തുകയും ബിജെപിക്ക് സംഭാവന നൽകുകയും ചെയ്തു എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
2023 നവംബർ 12 ന് നിർമ്മാണത്തിലിരിക്കുന്ന ടണലിൻ്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് 41 തൊഴിലാളികൾ കുടുങ്ങുകയും 16 ദിവസം അതിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. നവംബർ 28 നായിരുന്നു തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

സിൽക്യാര-ബാർകോട്ട് ടണൽ പദ്ധതിക്ക് – 2018-ലാണ് അനുമതി നൽകിയത്. 2019 ഏപ്രിൽ 19 നും 2022 ഒക്ടോബർ 10 നും ഇടയിൽ എൻഇസി ഒരു കോടി രൂപ വീതമുള്ള 55 ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും ബിജെപിക്ക് നൽകുകയും ചെയ്തു.

നവയുഗ ഗ്രൂപ്പിൻ്റെ നവയുഗ എഞ്ചിനീയറിംഗ് ഒരു ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ 9.15 കിലോമീറ്റർ നീളമുള്ള ധോല-സാദിയ പാലം ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിച്ചതായി കമ്പനി വെബ്സൈറ്റ് പറയുന്നു.

ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ പോളവാരം പദ്ധതിയുടെ നിർമ്മാണ ചുമതലയും അവർക്കാണെന്ന് എൻഇസി അവകാശപ്പെടുന്നു.

എൻഇസിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഗംഗയ്ക്ക് കുറുകെയുള്ള പാലങ്ങൾ, കഠിനമായ കാലാവസ്ഥ നിലനിൽക്കുന്ന പിർ പഞ്ജൽ പാസ് വഴി വടക്കൻ കശ്മീരിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ക്വാസിഗണ്ട് – ബനിഹാൽ ഹൈവേ പദ്ധതി തുടങ്ങി ഒട്ടേറെ വലിയ പദ്ധതികൾ ഇവർ നിർമിച്ചിട്ടുണ്ട്.

Silkyara Tunnel Builders Donated ₹ 55 Crore To BJP Through Electoral Bonds

More Stories from this section

family-dental
witywide