സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ പെട്ടു; ഒരു മരണം, 30 പേർക്ക് പരുക്ക്; അടിയന്തര ലാൻഡിങ്

ലണ്ടനിൽ നിന്നുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് സിംഗപ്പൂരിലേക്ക് പോകുന്ന ബോയിംഗ് 777-300ER ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ട് പ്രാദേശിക സമയം 15:45 ന് (08:00 GMT) അടിയന്തര ലാൻഡിങ് നടത്തി.

SQ 321 എന്ന ഫ്ലൈറ്റ് 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന് സിംഗപ്പൂർ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തുന്നതായി അറിയിച്ചു.

യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിന് തായ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതൽ സഹായങ്ങൾ നൽകാൻ ബാങ്കോക്കിലേക്ക് ഒരു ടീമിനെ അയക്കുകയാണെന്നും എയർലൈൻ കൂട്ടിച്ചേർത്തു.

തായ് അധികൃതർ സുവർണഭൂമി വിമാനത്താവളത്തിലേക്ക് ആംബുലൻസുകളും എമർജൻസി ടീമുകളും അയച്ചിട്ടുണ്ട്. വിമാനത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

More Stories from this section

family-dental
witywide