ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് കോട്ടയം പൈനുങ്കൽ ചിറക്കരോട്ട് ജാനി ചാക്കോ ഉതുപ്പ് ( 78) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിൽ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 2.30 ന് കൊൽക്കത്ത കെരോത്തല ശ്മശാനത്തിൽ. ഇംഗ്ളണ്ടിൽ നിന്ന് ടീ ടേസ്റ്റിങ് പഠിച്ച ശേഷം പ്രശസ്ത ടീ ഓക്ഷൻ കമ്പനിയായ ജെ തോമസ് ആൻഡ് കോ യിൽ ചേർന്നു. ഫോബ്സ് ഇവർട്ട് ആൻഡ് ഫിഗ്ഗിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1969 ൽ കൊൽക്കത്തയിൽ വച്ചാണ് ഉഷയെ കണ്ടു മുട്ടുന്നത്. 1971 ൽ വിവാഹിതരായി. രണ്ട് മക്കൾ; അഞ്ജലി ഉതുപ്പ്, സണ്ണി ഉതുപ്പ് . മരുമകൻ; ജോൺ കുര്യൻ അക്കര.

Singer Usha Uthup’s Husband Jani Chacko Uthup Passed Away

More Stories from this section

family-dental
witywide