സിസ്റ്റര്‍ ആന്‍സി സിഎംസി ഏറ്റുമാനൂക്കാരന്‍ നിര്യാതയായി

പാലാ:  സിഎംസി ജയമാതാ പ്രോവിന്‍സിലെ മൂന്നാനി കര്‍മല്‍ ഹോം മഠാംഗമായ സിസ്റ്റര്‍ ആന്‍സി ( തങ്കമ്മ പോള്‍ 76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഒമ്പതിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍. പരേത മുട്ടുചിറ ഏറ്റുമാനൂക്കാരന്‍ പൈലോച്ചന്‍, അന്ന ദമ്പതികളുടെ മകളാണ്.

ഇന്‍ഡ്യാന-യുഎസ്എ,പ്രോവിന്‍ഷ്യല്‍ ഹൗസ് പാലാ, മൗണ്ട് കാര്‍മല്‍ ജനറലേറ്റ്-ആലുവ, താബോര്‍,രാമപുരം,  മുട്ടുചിറ എന്നീ മഠങ്ങളില്‍ സൂപ്പീരിയറായും  മൂന്നാനി, ലിസ്യു കോണ്‍വന്റ് പാലാ ,മുണ്ടാങ്കല്‍ തുടങ്ങിയ മഠങ്ങളില്‍ കൗണ്‍സിലര്‍, ട്രഷറര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

സഹോദരങ്ങള്‍:  പരേതനായ  ജോസ്, പരേതയായ സിസ്റ്റര്‍ ജെയ്മി സിഎംസി, എത്സമ്മ (യുഎസ്എ),അപ്പച്ചന്‍ (യുഎസ്എ), ഫിലോമിന അതിരമ്പുഴ, റാണി കാഞ്ഞിരമറ്റം, ബേബി (യുഎസ്എ).