സി. ഡെല്‍ഫീന വട്ടക്കുന്നേല്‍ നിര്യാതയായി

ആനക്കല്ല്: എഎസ്എംഎച്ച്സി സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഡെല്‍ഫീന വട്ടക്കുന്നേല്‍ (86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30നു ഷില്ലോങ്ങില്‍. ആനക്കല്ല് വട്ടക്കുന്നേല്‍ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: അപ്പച്ചന്‍ (കാഞ്ചിയാര്‍), സെബാസ്റ്റ്യന്‍ (ഓസ്ട്രേലിയ), അന്തോനിച്ചന്‍ (തോടനാല്‍), ലിസി (യുഎസ്എ), എത്സി (തൃശൂര്‍), ഫെലിക്സ് (യുഎസ്എ), റൂബി (ഓസ്ട്രലിയ), പരേതരായ ചാക്കോച്ചന്‍ (തിടനാട്), ജോയി (ആനക്കല്ല്).

ഹെഡ്മിസ്ട്രസായി റിട്ടയര്‍ ചെയ്ത സിസ്റ്റര്‍ 60 വര്‍ഷമായി ആസാം, മേഘാലയ എന്നിവിടങ്ങളില്‍ മിഷ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു.