
പുല്‍പ്പള്ളി: അമേരിക്കയില്‍ സേവനം ചെയ്യുന്ന എസ്എബിഎസ് സഭാംഗമായ സിസ്റ്റര്‍ അല്‍ഫോന്‍സയുടെ സഹോദരി ദിവ്യകാരുണ്യ ആരാധനാസഭ മാനന്തവാടി മേരിമാതാ പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ടീന കോട്ടുപള്ളി എസ്എബിഎസ് (55) നിര്യാതയായി. ഈസ്റ്റ് ആഫ്രിക്കന്‍ സിയോണ്‍ പ്രൊവിന്‍സിനുവേണ്ടി ജര്‍മനിയില്‍ നഴ്‌സായിട്ടാണ് പരേത സേവനം ചെയ്തുവന്നത്. മുള്ളന്‍കൊല്ലി കോട്ടുപള്ളി പരേതനായ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. പരേത അമ്പായത്തോട്, പഴൂര്‍, കണിയാരം, ശ്രീരാമപുരം, ദ്വാരക, ആഫ്രിക്ക എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റുസഹോദരങ്ങള്‍: ലൈസമ്മ (പാടിച്ചിറ), ഷാലി (കോടഞ്ചേരി), സിസ്റ്റര്‍ ഫിലോ ഒഎസ്ബി (ഭോപ്പാല്‍), ബെന്നി മുള്ളന്‍കൊല്ലി, ഡോ.സിസ്റ്റര്‍ ആന്‍ ജോസ് എസ്എബിഎസ് (സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍ അമ്പലവയല്‍).
Sister Teena kottupally obit













