മോദി മാടായിക്കാവിലേക്കു വരട്ടെ, അവിടത്തെ പ്രസാദം കോഴിക്കറിയാണ്: ‌യെച്ചൂരി

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ണൂരിലെ മാടായിക്കാവിലേക്കു ക്ഷണിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പ്രധാനമന്ത്രി ‘നരേന്ദ്ര മോദിയെ മാടായിയിലേക്കും മാടായിക്കാവിലേക്കും ക്ഷണിക്കണമെന്നും ഇവിടത്തെ പ്രസാദത്തിൽ കോഴിക്കറിയുണ്ടെന്നത് അദ്ദേഹത്തിനു കാണിച്ചു കൊടുക്കണമെന്നും വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള നാടാണിതെന്നും യെച്ചൂരി പറഞ്ഞു.

നാടിന്റെ വൈവിധ്യം നിലനിർത്തുകയാണ് തെരഞ്ഞെടുപ്പിലൂടെ നാം ചെയ്യേണ്ടത്. നാടിന്റെ വൈവിധ്യത്തെ തകർക്കാൻ നരേന്ദ്ര മോദിയെ അനുവദിക്കില്ലെന്നും ആന്ധ്രയിലെയും മാടായിയിലെയും വൈവിധ്യം നിലനിർത്തണമെന്നും യെച്ചൂരി പ്രസം​ഗിച്ചു. കണ്ണൂർ പഴയങ്ങാടിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
Sitaram Yechuri Invites modu in to madayikkavu

More Stories from this section

family-dental
witywide